6 വീട് പണിയാനുള്ള പണം അഞ്ചാറ് ബോർഡ് വയ്ക്കാൻ ചിലവാക്കി കണിച്ചാർ പഞ്ചായത്ത്. ചിലവാക്കിയത് 24.5 ലക്ഷം രൂപ!!!

6 വീട് പണിയാനുള്ള പണം അഞ്ചാറ് ബോർഡ് വയ്ക്കാൻ ചിലവാക്കി കണിച്ചാർ പഞ്ചായത്ത്. ചിലവാക്കിയത് 24.5 ലക്ഷം രൂപ!!!
Oct 18, 2024 08:41 PM | By PointViews Editr


കണിച്ചാർ (കണ്ണൂർ): കണിച്ചാർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24.5 ലക്ഷം രൂപ ചിലവിൽ ദിശ സൂചന -ശുചിത്വ സന്ദേശ ബോർഡുകൾ സ്ഥാപിച്ച് ജനശ്രദ്ധയാകർഷിച്ചു.

24.5 ലക്ഷം രൂപ ചിലവാക്കി ഉണ്ടാക്കിയ ബോർഡുകൾ സ്ഥാപിക്കുന്നതിൻ്റെ ഉദ്ഘാടനം നെല്ലികുന്നിൽ വച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.

  ഈ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിൻ്റെ മേൻമ എന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നൽകാൻ പഞ്ചായത്തിന് ഇല്ല. ദൂരം മനസ്സിലാക്കാനും ശുചിത്വത്തിൻ്റെ ആവശ്യകതകൾ ജനത്തെ ബോധ്യപ്പെടുത്താനും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും ഒക്കെയാണ് ബോർഡുകൾ എന്നൊക്കെ വേണമെങ്കിൽ  ന്യായീകരിക്കാൻ പഞ്ചായത്ത് ശ്രമിക്കും. പക്ഷെ എത്ര ബോർഡ്, എന്തിന് ഇത്രയും തുക എന്നതൊക്കെ ജനങ്ങൾ ഗൗരവത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 1 ന് രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർക്ക് പഞ്ചായത്ത് നേടിക്കൊടുത്തത് വെറും 4. ലക്ഷം രൂപ മാത്രമാണ്. പെട്ടിമുടി ദുരന്തത്തിൽ നഷ്ടം സംഭവിച്ചവർക്ക് ഒരു ലക്ഷം അധികമായി നൽകിയതിൻ്റെ പേരിൽ കണിച്ചാറിലും ഒരു ലക്ഷം രൂപ കൂടി അധികമായി നൽകുമെന്ന് അറിയിച്ചിരുന്നു. വെറും അഞ്ച് ലക്ഷം രൂപ കൊണ്ട് മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ ഒരു തൊഴുത്തു പോലും ഉണ്ടാക്കാനാകില്ല എന്ന് വ്യക്തമായിട്ടും   പാർപ്പിടം ഇല്ലാത്തവർക്ക് വെറും 4 ലക്ഷം രൂപ കൊണ്ട് വീടുണ്ടാക്കാമെന്ന് സർക്കാരും പഞ്ചായത്തും അവകാശപ്പെടുന്നു എന്നതാണ് രസകരമായ വസ്തുത. പഞ്ചായത്തിൽ വീട് നഷ്ടപ്പെട്ടവർ ഇപ്പോഴും വീട് നിർമാണം പൂർത്തിയാക്കിയിട്ടില്ല. കാരണം ലഭിച്ച തുക കൊണ്ട് രണ്ട് മുറികൾ പോലും നിർമിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാണ്. എന്നിട്ടും സഹായമെത്തിക്കാൻ സർക്കാരിനോ പഞ്ചായത്ത് ഭരണത്തിനോ കഴിഞ്ഞിട്ടില്ല. 38 കോടിയുടെ നഷ്ടം പഞ്ചായത്തിൽ ഉണ്ടായി എന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടും വ്യക്തിഗത നഷ്ടങ്ങൾക്കെല്ലാം കൂടി 1 കോടി രൂപയെങ്കിലും നൽകാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല. പല കർഷകരും കടക്കെണിയിലാണ്. കൃഷി നാശത്തിന് നക്കാപ്പിച്ച യും ഭൂമി നഷ്ടത്തിന് വട്ടപ്പൂജ്യവും നഷ്ടപരിഹാരം നൽകിയ പഞ്ചായത്താണ് കാക്കയ്ക്ക് കുത്തിയിരിക്കാനും പായലിന് പറ്റിപ്പിടിക്കാനും മാത്രമുള്ള അഞ്ചാറ് ബോർഡിന് 24.5 ലക്ഷം രൂപ മുടക്കിയത്‌. പ്രശസ്തയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പ്രത്യേക താൽപര്യത്തിൽ ഒന്നര കോടിയോളം മുടക്കി കുറച്ചു മീറ്റർ ടാറിങ്ങും അഞ്ചാറ് ഇൻ്റർലോക്കും നാലഞ്ച് ഇരുമ്പ് കമ്പിയും ചേർത്ത് ഒന്നര കോടിയോളം രൂപയാണ് പൂളക്കുറ്റിയിലെ റോഡിൽ തള്ളിയത്. തൊട്ടടുത്തുള്ള വെള്ളറയിൽ മണ്ണ് വീണ് കാണാതായ വീടിൻ്റെ ഉടമസ്ഥർക്കായി   കൂടുതലായി ഒന്നും ചെയ്തില്ല.  ആകെ സർക്കാർ കൊടുത്ത തുക വലിയ സംഭവമാണെന്ന കൊട്ടിഘോഷിക്കൽ മാത്രം മിച്ചം. ആരോഗ്യ വകുപ്പിൻ്റെ സെൻ്റർ മാറ്റി സ്ഥാപിക്കാൻ നടത്തിയ കള്ളക്കളിയൊക്കെ വലിയ വികസന നീക്കമായി വ്യാഖ്യാനിച്ചാണ് കണിച്ചാർ പഞ്ചായത്ത് പിടിച്ചു നിൽക്കുന്നത്. ജനത്തെ പറ്റിക്കാൻ പറ്റുന്ന തന്ത്രമായി ശുചിത്വ പ്രവർത്തനത്തെ പ്രചരിപ്പിച്ചാണ് പൊതുജനത്തെ ആശയ കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത്. അതിൻ്റെ മറവിലാണ് നാലഞ്ച് ബോർഡ് വയ്ക്കാൻ സർക്കാർ കണക്കിൽ കണക്ക് കൂട്ടിയാൽ, ആറ് വീട് പണിയാനുള്ള പണം കണിച്ചാർ പഞ്ചായത്ത് ധൂർത്തടിച്ചത്. അതും വീടില്ലാത്തവർ കയറിക്കിടക്കാൻ ഒരു വീടിനായി നിലവിളിച്ച് ഓടി നടക്കുന്ന ഇക്കാലത്ത് !

Kanichar Panchayat spent the money for building 6 houses to put up anjar board. 24.5 lakh rupees spent!!!

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories